കള്ളും കരിമീനും കഴിക്കാം; കായലിലൂടെയും ഉൾത്തോടുകളിലൂടെയും ബോട്ടിൽ പോകാം

കള്ളും കരിമീനും കഴിക്കാം; കായലിലൂടെയും ഉൾത്തോടുകളിലൂടെയും ബോട്ടിൽ പോകാം
Mar 21, 2024 11:54 AM | By Editor

ചെറുതും വലുതുമായ നിരവധി ഹൗസ് ബോട്ടുകളാണ് ആലപ്പുഴയിലും കുമരകത്തുമായി യാത്രക്കാർക്കായി കാത്തുകിടക്കുന്നത്. കായലിൻ്റെ ഭംഗി നേരിൽ കണ്ടറിഞ്ഞ് ബോട്ടിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും

ഹൈലൈറ്റ്:

കുട്ടനാടിൻ്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ചെറുതും വലുതുമായ നിരവധി ഹൗസ് ബോട്ടുകളാണ് യാത്രക്കാർക്കായി കാത്തിരിക്കുന്നത്. സർക്കാർ ബോട്ടുകളും ലഭ്യമാണ്.

സംസ്ഥാനത്ത് താപനില ഉയർന്ന തോതിൽ തുടരുമ്പോൾ കുട്ടനാടിൻ്റെ നാടൻ ഭംഗി ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കുമരകം, ആലപ്പുഴ എന്നിവടങ്ങളിലെ കായൽ സൗന്ദര്യവും കുട്ടനാടിൻ്റെ വിഭവങ്ങളുമറിയാൻ കുടുംബമായും അല്ലാതെയും നിരവധിയാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. കായലിൻ്റെ ഭംഗി നേരിൽ കണ്ടറിഞ്ഞ് ബോട്ടിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയേയും കുമരകത്തേക്ക് മാടിവിളിക്കും.

ചെറുതും വലുതുമായ നിരവധി ഹൗസ് ബോട്ടുകളാണ് യാത്രക്കാർക്കായി കാത്തുകിടക്കുന്നത്. ഒന്നോ അതിലധികം ദിവസങ്ങളിലോ ഹൗസ് ബോട്ടുകളിൽ സമയം ചെലവഴിക്കാനാകും. നിശ്ചിത നിരക്കാണ് ഓരോ ബോട്ടുകളും ഈടാക്കുന്നത്. ചെറിയ സംഘമായി എത്തുന്നവർക്ക് ചെറിയ ബോട്ടിൽ സഞ്ചരിച്ച് കായൽ സൗന്ദര്യം ആസ്വദിക്കാനും. ഇതിന് മണിക്കൂർ കണക്കാക്കിയുള്ള തുകയാണ് ഈടാക്കുന്നത്. 800 മുതൽ 1200 രൂപവരെയാണ് ഈടാക്കാറുണ്ട്. ഹൗസ് ബോട്ടുകളിലെ യാത്രയ്ക്ക് തുക ഉയരും. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ബോട്ടുകളിൽ ലഭ്യമാണ്. എസി, നോൺ എസി ബോട്ടുകൾ ആലപ്പുഴയിലും കുമരകത്തും സഞ്ചാരികളെ കാത്ത് കിടക്കുകയാണ്. 11 മണിയോടെയാണ് പല ബോട്ടുകളെയും ചെക്ക് ഇൻ ടൈം. വൈകിട്ട് അഞ്ചുമണിവരെയാകും സർവീസ്. ചിലപ്പോൾ സഞ്ചാരികളുടെ ആവശ്യപ്രകാരം ആറുമണിവരെ നീളുകയും ചെയ്യും.

സാധാരണക്കാരെ ആകർഷിക്കാൻ ബജറ്റ് ടൂറിസം പദ്ധതിയുമായി ജലഗതാഗതവകുപ്പും രംഗത്തുണ്ട്. ഉൾനാടൻ ടൂറിസം ലക്ഷ്യമിട്ടാണ് സർക്കാരിൻ്റെ പ്രവർത്തനം. കായലിൻ്റെ ആഴം കുറഞ്ഞ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി ഫൈബർ ബോട്ടുകൾ വാങ്ങാനാണ് സർക്കാർ ലക്ഷിടുന്നത്. അഷ്ടമുടിക്കായലിൽ സാബ്രാണിക്കോടി, പോഴംതുരുത്ത്, വേബനാട്ടുകായലിൽ കൈനകരി, നെടുമുടി എന്നിവടങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുക. അഷ്ടമുടിക്കായൽ, വേമ്പനാട്ടുകായൽ കേന്ദ്രീകരിച്ച് സർവീസ് ആരംഭിക്കാൻ സോളാർ ക്രൂയിസ് ബോട്ടുകൾ വാങ്ങാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ച് കോടി രൂപയാണ് കണക്കാക്കുന്നത്. സോളാർ ബോട്ട് വാങ്ങിയാലുണ്ടാകുന്ന സാമ്പത്തിക ലാഭമാണ് ജലഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഇത്തവണത്തെ ബജറ്റിൽ ജലഗതാഗതവകുപ്പിനായി 22 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌.

കായൽ സൗന്ദര്യം ആസ്വദിക്കാനും കായൽ - കടൽ വിഭവങ്ങളും ആസ്വദിക്കാനുമാണ് നിരവധിയാളുകൾ കുട്ടനാട്, ആലപ്പുഴ ഭാഗങ്ങളിലേക്ക് സഞ്ചാരികളെത്തുന്നത്. ഹൗസ് ബോട്ട് യാത്രയിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്. കരിമീൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ലഭ്യമാണ്. ഷാപ്പിലെ രുചിയറിയണമെന്ന ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കും. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഷാപ്പുകൾക്ക് സമീപം ബോട്ടുകൾ അടുപ്പിക്കും. കപ്പയും കരിമീനും കക്കയും അപ്പവും കുടുംപുളിയിട്ട നല്ല കുറുകിയ മീൻ കറിയും ബീഫ്, പോർക്ക്, താറാവ് വിഭവങ്ങളും ആസ്വദിക്കാം. വാഴയിലയിൽ പോള്ളിച്ച കരിമീനും അപ്പവും കൂന്തൽ റോസ്റ്റും അങ്ങനെയുള്ള നാവിൽ വെള്ളമൂറിക്കുന്ന വിഭവങ്ങൾ നിരവധിയാണ്.

ആവശ്യപ്പെടുന്ന കറികളും വിഭവങ്ങളും ഉച്ചയൂണിനൊപ്പം പല ബോട്ടുകളിലും വിളമ്പാറുണ്ട്. വൈകിട്ട് സ്നാക്സ് ഉൾപ്പെടെ ലഭിക്കും. കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും പുറമെ നവദമ്പതികൾക്കായും ഹൗസ് ബോട്ടുകൾ ഇന്ന് പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. പല ബോട്ടുകളിലും നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും.

You can eat tofu and carp; You can go by boat through the backwaters and inlands

Related Stories
വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങള്‍

Mar 23, 2024 01:10 PM

വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ ഇടങ്ങള്‍

വേനല്‍ ചൂടില്‍; ഒരു 'കൂള്‍' യാത്രയാകാം, ഇതാ കേരളത്തിലെ...

Read More >>
ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി - കൂനൂർവഴി ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്ര, സർവീസ് മാർച്ച് 29 മുതൽ

Mar 21, 2024 11:58 AM

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി - കൂനൂർവഴി ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്ര, സർവീസ് മാർച്ച് 29 മുതൽ

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി - കൂനൂർവഴി ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്ര, സർവീസ് മാർച്ച് 29...

Read More >>
Top Stories